Kerala
Kerala
കൊടുങ്ങല്ലൂർ സി.പി.ഐയിൽ കൂട്ട രാജി; നഗരസഭ ഭരണം പ്രതിസന്ധിയിൽ
|20 Feb 2024 4:56 PM GMT
രണ്ട് കൗൺസിലർമാരും രാജിവെക്കും
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകർ സി.പി.ഐയിൽനിന്ന് രാജി സമർപ്പിച്ചു. രണ്ട് കൗൺസിലർമാർ നഗരസഭ കൗൺസിലർ സ്ഥാനവും രാജിവെക്കും.
ബിനിൽ , രവീന്ദ്രൻ നടുമുറി എന്നീ കൗൺസിലർമാരാണ് രാജിവെക്കുന്നതായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയത്. ഇവർ രാജിവെച്ചാൽ കൊടുങ്ങല്ലൂർ നഗരസഭ ഭരണം പ്രതിസന്ധിയിലാകും.
ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ട് കൊണ്ടുള്ള സംസ്ഥാന കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജി.
44 അംഗ നഗരസഭ കൗൺസിലിൽ എൽ.ഡി.എഫ് -22, ബി.ജെ.പി- 21, കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സി.പി.ഐ അംഗങ്ങൾ രാജിവെച്ചാൽ എൽ.ഡി.എഫിന് ഭരണം നഷ്ടമാകാൻ സാധ്യതയുണ്ട്.