Kerala
വിഎഫ്‍പിസി കൗണ്‍സിലിലെ ഭരണ സമിതി അംഗങ്ങളുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ വൻ അഴിമതി
Kerala

വിഎഫ്‍പിസി കൗണ്‍സിലിലെ ഭരണ സമിതി അംഗങ്ങളുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ വൻ അഴിമതി

Web Desk
|
5 Nov 2022 1:13 AM GMT

ഇരിങ്ങാലക്കുട തൊട്ടിപ്പാളില്‍ മാത്രം കര്‍ഷകരറിയാതെ തട്ടിയത് ഒൻപതര ലക്ഷം രൂപ

തൃശൂര്‍: വെജിറ്റിള്‍ ആന്‍റ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിലെ ഭരണ സമിതി അംഗങ്ങളുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ വൻ അഴിമതി. ഇരിങ്ങാലക്കുട തൊട്ടിപ്പാളില്‍ മാത്രം കര്‍ഷകരറിയാതെ തട്ടിയത് ഒൻപതര ലക്ഷം രൂപ. കര്‍ഷകന്‍റെ പരാതിയില്‍ ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിർദേശം നൽകി.

കേരളത്തിലെ വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള കർഷകരിൽ നിന്ന് വിത്തുകൾ ശേഖരിച്ച് കൃഷി ഭവൻ വഴി വിതരണം ചെയ്യുന്നതിലാണ് വ്യാപക അഴിമതി നടന്നത്. ഒരുലക്ഷത്തി ഇരുപതിനായിരത്തോളം കര്‍ഷകര്‍ വഴിയാണ് വിത്തുകള്‍ സമാഹരിക്കുന്നത്. തൃശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് തൊട്ടിപ്പാള്‍ സ്വാശ്രയ കര്‍ഷക സമിതിയുടെ പ്രസിഡന്‍റായ ദാസന്‍റെ പേരില്‍ മാത്രം 2018- 19 വർഷത്തിൽ ഉദ്യോഗസ്ഥര്‍ നടത്തിയത് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പാണ്. ഭരണ സമിതിയിലെ മറ്റു മൂന്ന് പേരുടെ പേരിലും തട്ടിപ്പ് നടന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിലവാരം കുറഞ്ഞ വിത്ത് കൊണ്ട് ഉദ്യോഗസ്ഥർ വിതരണം ചെയ്തും അഴിമതി നടത്തി. ഒരു സഹകരണ സംഘത്തിലെ മാത്രം അഴിമതി ആണിത്. കേരളത്തിലെ മുഴുവൻ സംഘങ്ങളിലും പരിശോധന നടത്തിയാൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടാകുമെന്നും ഇവർ പറയുന്നു. ദാസന്‍റെ പരാതിയില്‍ വിജിലന്‍സ് കോടതി ഡിസംബര്‍ 17 ന് മുന്‍പ് ദ്രുതപരിശോധന റിപ്പോർട്ട്‌ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.



Similar Posts