Kerala
എറണാകുളത്ത് വ്യവസായിയുടെ വീട്ടിൽ വൻ മോഷണം; 25 പവൻ സ്വർണവും 41,000 രൂപയും മോഷ്ടിച്ചു
Kerala

എറണാകുളത്ത് വ്യവസായിയുടെ വീട്ടിൽ വൻ മോഷണം; 25 പവൻ സ്വർണവും 41,000 രൂപയും മോഷ്ടിച്ചു

Web Desk
|
1 Jan 2022 11:34 AM GMT

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മലയാറ്റൂർ കൊറ്റമ്പത്ത് ഔസേപ്പ് മാത്യൂവിന്റെന്റെ വീട്ടിൽ മോഷണം നടന്നത്.

എറണാകുളം മലയാറ്റൂരിൽ വ്യവസായിയുടെ വീട്ടിൽ വൻ മോഷണം. 25 പവൻ സ്വർണവും 41,000 രൂപയും മോഷണം പോയി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മലയാറ്റൂർ കൊറ്റമ്പത്ത് ഔസേപ്പ് മാത്യൂവിന്റെന്റെ വീട്ടിൽ മോഷണം നടന്നത്.

വീടിന്റെ പുറകിലെ ഓടാമ്പൽ മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയിലുണ്ടായിരുന്ന ചാവിയെടുത്താണ് അലമാര തുറന്നത്. സമീപത്തുള്ള രണ്ട് വീടുകളിലും മോഷ്ടാവ് കയറിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts