Kerala
mathew kuzhalnadan
Kerala

"ഒളിച്ചോടില്ല, ഏത് അന്വേഷണത്തെയും നേരിടും": നികുതിവെട്ടിപ്പ് ആരോപണങ്ങൾ തള്ളി മാത്യു കുഴൽനാടൻ

Web Desk
|
15 Aug 2023 12:41 PM GMT

ചിന്നക്കനാലിൽ വീടും സ്ഥലവും ഉണ്ട്. ഇതിന്റെ രേഖകൾ എല്ലാം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ടെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു

നികുതിവെട്ടിപ്പ് ആരോപണങ്ങളെ തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല. ചിന്നക്കനാലിൽ വീടും സ്ഥലവും ഉണ്ട്. ഇതിന്റെ രേഖകൾ എല്ലാം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ടെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. വിശദമായ മറുപടി നാളെ തിരുവനന്തപുരത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയിരുന്നു. ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും നികുതി വെട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് ആരോപണം.

7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു രജിസ്റ്റർ ചെയ്‌ത്‌ സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന് മോഹനൻ പറയുന്നു. കലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സിഎൻ മോഹനന്റെ വെളിപ്പെടുത്തൽ.

3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തതെന്നും സിഎൻ മോഹനൻ പറഞ്ഞു.സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്‌ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷൻ നടത്തിക്കൊടുത്തുവെന്നും സിഎൻ മോഹനൻ പറഞ്ഞു.

വിജിലൻസ് നികുതി വെട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തണം. മാത്യു കുഴൽനാടന്റെ അഭിഭാഷക ഓഫീസ് വഴി കള്ളപണം വെളുപ്പിക്കുന്നു ണ്ടെന്നും സി എൻ മോഹനൻ ആരോപിച്ചു. വിജിലൻസിനു ആഭ്യന്തര വകുപ്പിനും സിഎൻ മോഹനൻ പരാതി നൽകിയിട്ടുണ്ട്.

Similar Posts