Kerala
Mathew Kuzhalnadan reply to cpm alligation
Kerala

ഭൂനിയമം ലംഘിച്ച് പണിതത് എ.കെ.ജി സെന്റർ; എം.വി ഗോവിന്ദന് മറുപടിയുമായി മാത്യു കുഴൽനാടൻ

Web Desk
|
30 Aug 2023 11:52 AM GMT

ഭൂ നിയമം ലംഘിച്ചിട്ടില്ലെന്നും ഹോം സ്റ്റേ നടത്തിപ്പ് ലെസൻസ് പ്രകാരമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടി നൽകി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഭൂ നിയമം ലംഘിച്ചിട്ടില്ല. ഹോം സ്റ്റേ നടത്തിപ്പ് ലെസൻസ് പ്രകാരമാണെന്നും ഭൂനിയമം ലംഘിച്ച് പണിതത് എ.കെ.ജി സെന്ററാണെന്നും അദ്ദേഹം പറഞ്ഞു.

ചിന്നക്കനാലിൽ വീട് നിർമ്മിച്ചത് റസിഡൻഷ്യൽ നിയമപ്രകാരമാണ്. മാർക്കറ്റ് വാല്യു സത്യസന്ധമായി പറഞ്ഞതാണ് ഇപ്പോൾ ആരോപണമായി തനിക്കെതിരെ ഉന്നയിക്കുന്നത്. സ്വകാര്യ കെട്ടിടം എന്ന് പറയാൻ കാരണം അത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം കിട്ടിയത് കൊണ്ടാണ്. അത് തിരുത്തുന്നില്ലെന്നും കുഴൽനാടൻ പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർ​ഗീസ് എന്നിവർക്ക് കോടിക്കണക്കിന് സ്വത്തുണ്ട്. ഇവർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് പറയാൻ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. തന്റെ സ്വത്ത് സമ്പാദ്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരിശോധിക്കാമെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.


Similar Posts