Kerala
mathew kuzhalnadan

മാത്യു കുഴൽനാടൻ

Kerala

നികുതിവെട്ടിപ്പ് കേസ്; മാത്യു കുഴൽനാടൻ ഇന്ന് വിജിലന്‍സിനു മുന്നില്‍ ഹാജരാകും

Web Desk
|
20 Jan 2024 12:59 AM GMT

രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

പ്രാഥമിക ഘട്ടമെന്ന നിലയിൽ മാത്യു കുഴൽനാടൻ്റെ മൊഴിയെടുക്കും. വിജിലൻസിന് മുമ്പാകെ ഹാജരാകുമെന്ന് മാത്യു കുഴൽ നാടനും അറിയിച്ചു. 2022ൽ ആണ് മാത്യുവും സുഹൃത്തുക്കളും കപ്പിത്താൻസ് റിസോർട്ട് വാങ്ങിയത്. ഒരു കോടി 92 ലക്ഷം രൂപ ആധാരത്തിൽ കാണിച്ച വസ്തുവിന് നാമനിർദേശത്തിനൊപ്പം നൽകിയ സത്യവാങ്ങ്മൂലത്തിൽ മാത്യുവിൻ്റെ ഷെയറായി മൂന്നര കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും ഏഴ് കോടി മതിപ്പ് വിലയുണ്ടായിട്ടും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടക്കാതെ ഖജനാവിന് നഷ്ടം വരുത്തിയെന്നുമാണ് പരാതി.

ഗാർഹിക ആവശ്യത്തിന് അനുമതി വാങ്ങിയ കെട്ടിടം പിന്നീട് റിസോർട്ടാക്കി മാറ്റിയെന്നും ആരോപണമുയർന്നു. മാത്യു കുഴൽനാടന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് പരാതി നൽകിയത്. കാലാവധി കഴിഞ്ഞ റിസോർട്ടിൻ്റെ ലൈസൻസ് അടുത്തിടെ പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു.

Similar Posts