Kerala
മട്ടന്നൂർ തെരഞ്ഞെടുപ്പ്: കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണെന്ന്  പി.എം.എ സലാം
Kerala

മട്ടന്നൂർ തെരഞ്ഞെടുപ്പ്: കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണെന്ന് പി.എം.എ സലാം

Web Desk
|
22 Aug 2022 8:06 AM GMT

'സ്വന്തം കോട്ടയിൽ ഇടതിന് കാലിടറിയതും യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണ്'

മലപ്പുറം: മാറുന്ന കേരളത്തിന്‍റെ നേർക്കാഴ്ചയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്വന്തം കോട്ടയിൽ ഇടതിന് കാലിടറിയതും യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണെന്നും കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണ് ഈ ഫലമെന്നും സലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

മാറുന്ന കേരളത്തിൻറെ നേർക്കാഴ്ചയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. സ്വന്തം കോട്ടയിൽ ഇടതിന് കാലിടറിയതും യു.ഡി.എഫ് വൻമുന്നേറ്റം നടത്തിയതും കേരളത്തിന് ശുഭപ്രതീക്ഷയാണ്. കേരളത്തിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തോടുളള പ്രതികരണമാണ് ഈ ഫലം.

സാധാരണജനങ്ങളുടെ മാത്രമല്ല ഇടത് അനുഭാവമുളളവർ പോലും സി.പി.എമ്മിനേയും ഇടത് മുന്നണിയേയും കൈവിടുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. മട്ടന്നൂർ നഗരസഭയിലേക്കുളള തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ യു.ഡി.എഫ് നേതാക്കളേയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളേയും ജനാധിപത്യ പോരാട്ടത്തിൽ യു.ഡി.എഫിനെ പിന്തുണച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.


Similar Posts