Kerala
മേയർ- KSRTC ഡ്രൈവർ തർക്കം; യദുവിന്റെ ഹരജി തള്ളി കോടതി
Kerala

മേയർ- KSRTC ഡ്രൈവർ തർക്കം; യദുവിന്റെ ഹരജി തള്ളി കോടതി

Web Desk
|
30 Oct 2024 9:08 AM GMT

പൊലീസ് റിപ്പോർട്ടിൽ മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്

തിരുവനന്തപുരം: മേയർ- KSRTC ഡ്രൈവർ തർക്കക്കേസിൽ ഡ്രൈവർ യദുവിന്റെ ഹരജി തള്ളി കോടതി. അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്നും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിക്കണമെന്നുമുള്ള യദുവിന്റെ രണ്ട് ആവശ്യങ്ങളാണ് തിരുവനന്തപുരം ജെഎൻസി കോടതി തള്ളിയത്.

പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ് നൽകിയാണ് കോടതിക്ക് മുന്നിൽ സമർപ്പിച്ചതെങ്കിലും, റിപ്പോർട്ടിൽ തൃപ്തരാണെന്നാണ് യദുവിന്റെയും അഭിഭാഷകന്റെയും വാദം.

പൊലീസിന് അഞ്ച് നിർദേശങ്ങൾ നൽകിയാണ് കോടതി യദുവിന്റെ ഹരജി തള്ളിയത്.

അന്വേഷണോദ്യോഗസ്ഥൻ ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണം, മേയർ ആര്യ , സച്ചിൻദേവ് എംഎൽഎ എന്നിവരിൽ നിന്നും സാക്ഷികളിൽ സ്വാധീനം ഉണ്ടാകാൻ പാടില്ല, ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണം, ശേഖരിച്ച തെളിവുകൾ ആരാലും സ്വാധീനിക്കാതിരിക്കാൻ അവസരമുണ്ടാക്കാതെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കണം, അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധവുമായിരിക്കണം, അന്വേഷണത്തിൽ കാലതാമസം പാടില്ല എന്നിവയാണ് കോടതി അന്വേഷണോദ്യോഗസ്ഥന് നൽകിയ അഞ്ച് നിർദേശങ്ങൾ.

ഹരജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ഡ്രൈവർ യദുവും രംഗത്തുവന്നു.

തനിക്ക് അന്വേഷണത്തിൽ തൃപ്തിയാണെന്ന് പറഞ്ഞ യദു, ബസിന്റെ ഹൈഡ്രോളിക്ക് ഡോർ താനല്ല സച്ചിൻ ദേവിന് തുറന്നുകൊടുത്തത് കണ്ടക്ടറാണെന്ന് പറഞ്ഞു. ശാസ്ത്രീയ തെളിവായ മെമ്മറി കാർഡ് ബസിൽ നിന്നും ആരാണ് എടുത്തുകൊണ്ടുപോയതെന്ന് വ്യക്തമാണെന്നും യദു കൂട്ടിച്ചേർത്തു.



Similar Posts