മാധ്യമങ്ങൾക്ക് വിലക്കില്ല; വാച്ച് ആൻഡ് വാർഡിന്റെ ആശയക്കുഴപ്പാണ് വിലക്കിന് കാരണമെന്ന് സ്പീക്കർ
|ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങൾക്ക് നൽകിയില്ല.
തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കർ എം.ബി രാജേഷ്. നിയന്ത്രണങ്ങൾ സംബന്ധിച്ച് വാച്ച് ആൻഡ് വാർഡിന് ഉണ്ടായ ആശയക്കുഴപ്പമാണ് വിലക്കിന് കാരണമായതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസിൽ മാധ്യമപ്രവർത്തകർക്ക് പോകാമെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു.
രാവിലെ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സഭ ടിവി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾ ലഭ്യമായത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങൾക്ക് നൽകിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി ഗോവിന്ദന്റെയും സ്പീക്കർ എംബി രാജേഷിന്റെയും ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി മാധ്യമങ്ങൾക്ക് നൽകിയത്.
പ്രതിപക്ഷം വലിയ ഉയർത്തിയതിനെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. ചോദ്യോത്തരവേള പൂർണമായും ഒഴിവാക്കി ഇപ്പോൾ സഭ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.