Kerala
യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിനായി നട്ടം തിരിയുന്നു
Kerala

യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിനായി നട്ടം തിരിയുന്നു

Web Desk
|
9 Jun 2022 1:40 AM GMT

പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്

തിരുവനന്തപുരം: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ട് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിനായി നട്ടം തിരിയുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ്. യുക്രൈനിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലാത്തതിനാല്‍ തുടര്‍ പഠനത്തിന് ഇന്ത്യയിലെവിടെങ്കിലും അവസരം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

സര്‍ക്കാരിന്‍റെ കനിവ് കാത്തിരിക്കുകയാണ് ഈ കുട്ടികള്‍. പഠനം വഴിമുട്ടിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മുതല്‍ അവസാന വര്‍ഷ എം.ബി.ബി.എസ് കുട്ടികള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. റഷ്യ- യുക്രൈന്‍ യുദ്ധം കരിനിഴല്‍ വീഴ്ത്തിയ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. ബംഗാളും ഉത്തര്‍പ്രദേശും കര്‍ണാടകയും എല്ലാം യുദ്ധ ഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ കുട്ടികള്‍ക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച കാര്യത്തില്‍ എന്ത് തീരുമാനം എടുത്തെന്ന് രണ്ട് മാസത്തിനകം കേന്ദ്രം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിലും തിരുമാനം ആയിട്ടില്ല. കടം വാങ്ങിയും ലോണ്‍ എടുത്തുമാണ് പല മാതാപിതാക്കളും മക്കളെ പഠിക്കാന്‍ യുക്രൈനിലേക്ക് അയച്ചത്.



Similar Posts