Kerala
ഒടുവില്‍ പടിയിറക്കം; ഒന്നും പറയാനില്ലെന്ന് ജോസഫൈൻ
Kerala

ഒടുവില്‍ പടിയിറക്കം; ഒന്നും പറയാനില്ലെന്ന് ജോസഫൈൻ

Web Desk
|
25 Jun 2021 11:14 AM GMT

11 മാസകാലാവധി നിലനിൽക്കെയാണ് വനിത കമ്മീഷനിൽ നിന്നും എം.സി ജോസഫൈൻ രാജി വെച്ചത്.

ഭർതൃപീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച് യുവതിയോട് ക്ഷോഭിച്ച് സംസാരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി വച്ചതോടെ വനിത കമ്മീഷൻ ഓഫീസില് നിന്ന് എം.സി. ജോസഫൈൻ ഇറങ്ങി. മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നും എം.സി. ജോസഫൈന്‍റെ പ്രതികരണം.

ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. 11 മാസകാലാവധി നിലനിൽകെയാണ് വനിത കമ്മീഷനിൽ നിന്നും എം.സി ജോസഫൈൻ രാജി വെച്ചത്.

വിവാദ പരാമർശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയിൽ എം.സി ജോസഫൈൻ വിശദീകരണം നൽകിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമർശമാണ് ഉയർന്നത്. പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് പുറമെ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈൻ. പാർട്ടി നേതാക്കൾക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയിൽ ജോസഫൈൻ മൗനം പാലിക്കുന്നുവെന്ന വിമർശനം നേരത്തെ ജോസഫൈനെതിരെ ഉയർന്നിരുന്നു. പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈൻ നേരത്തെ നടത്തിയിട്ടുണ്ട്.

Similar Posts