Kerala
സംവരണേതര വിഭാഗങ്ങളുടെ പട്ടികക്കെതിരെ മെക്ക
Kerala

സംവരണേതര വിഭാഗങ്ങളുടെ പട്ടികക്കെതിരെ 'മെക്ക'

Web Desk
|
5 Jun 2021 2:56 PM GMT

കേരളത്തില്‍ നിലവില്‍ സംവരണാനുകൂല്യം ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ചുകൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ സർക്കാർ ഉത്തരവിനെതിരെ മെക്ക . വസ്തുതാവിരുദ്ധതവും അർത്ഥശൂന്യവുമായ പ്രയോഗങ്ങള്‍ സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഗൂഢലക്ഷങ്ങളും നീക്കങ്ങളും വിളിച്ചറിയിക്കുന്നതാണെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ.കെ അലി ആരോപിച്ചു.

'2018 മുതല്‍ ദേവസ്വം ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിലും 2019, 2020 രണ്ട് അധ്യയന വര്ഷങ്ങളില്‍ ഹയര്‍ സെക്കണ്ടറിതലം മുതല്‍ പോസ്റ്റ് ഗ്രാഡുവേറ്റഡ് പ്രൊഫഷനല്‍ കോഴ്സുകള്ക്കു വരെ 10 ശതമാനം സംവരണം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുന്നോക്ക സമുദായങ്ങളുടെ പട്ടികയാണ് 04.06.2021 ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ' - പ്രസ്താവനയിൽ പറഞ്ഞു.

സമ്പൂർണ സാക്ഷര കേരളത്തിന്റെ പൊതുഭരണവകുപ്പ് പ്രിന്സിേപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലെ വൈരുദ്ധ്യവും അർത്ഥവ്യത്യാസവും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. ഇതൊരു തട്ടിക്കൂട്ട് അബദ്ധ പഞ്ചാംഗവുമാണ്. സര്ക്കാര്‍ ഉത്തരവ് നിയമ വിദഗ്ദരെ്പോലെ ഭാഷാ പണ്ധിതര്ക്കും അരോചകമായി തോന്നുന്നതാണ്. കേരളത്തിന്റെ സംവരണ ചരിത്രത്തില്‍ വ്യാജരേഖകള്‍ ചമക്കുന്ന സർക്കാർ ഉത്തരവാണിതെന്നും പ്രസ്താവനയിൽ പറയുന്നു.

Related Tags :
Similar Posts