മീഡിയവണ്‍ വിലക്കിനെതിരെ മാധ്യമം ജീവനക്കാരുടെ പ്രതിഷേധം
|സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ സംഗംമങ്ങള്‍ നടന്നത്
മീഡിയവണ്‍ വിലക്കിനെതിരെ മാധ്യമം ജീവനക്കാരുടെ പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ സംഗംമങ്ങള്‍ നടന്നത്. മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍ ഉള്‍പ്പെടെ പ്രമുഖർ പ്രതിഷേധത്തില്‍ പങ്കാളികളായി.
മീഡിയവണ്‍ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് മാധ്യമം ജീവനക്കാർ സംഘടിപ്പിച്ചത്. മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാനുള്‍പ്പെടെ മുഴുവന്‍ മാധ്യമം ജീവനക്കാരും മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തില്‍ അണിചേർന്നു. കോഴിക്കോട് മാധ്യമം ഹെഡ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തില്‍ മാധ്യമം ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്‍റ് കെ.എ. സൈഫുദ്ദീനും സംസാരിച്ചു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സി.ഇ.ഒ പി.എം സാലിഹ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കാലിക്കറ്റ് സിറ്റി യൂനിറ്റിൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉമർ പുതിയോട്ടിൽ, വി.സി. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. കെ. താജുദീൻ, ടി.എ. റഷീദ് എന്നിവർ തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു.
കണ്ണൂരിൽ കാൽടെക്സ് ജംഗ്ഷനിൽ നടന്ന ധർണക്ക് എ.കെ ഹാരിസ്, മട്ടന്നൂർ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. മലപ്പുറം യൂണിറ്റിലെ പ്രതിഷേധ സംഗമം കെ.എൻ.ഇ.എഫ് ജില്ല പ്രസിഡന്‍റ് ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.