Kerala
a plus mudra mediaone
Kerala

മീഡിയവൺ A+ മുദ്ര: എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു

Web Desk
|
29 Jun 2024 2:54 PM GMT

തെരഞ്ഞെടുത്ത അഞ്ചുവീതം വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ കൈമാറി

കോഴിക്കോട്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മീഡിയവൺ A+ മുദ്ര പരിപാടി സംഘടിപ്പിച്ച് മീഡിയ വൺ. ജി ടെക് ജിസിഇ, എഡ്യൂ പോർട്ട്, സലീന ഗോൾഡ് ആൻഡ് ഡയമണ്ട്, വൈത്തിരി പാർക്ക് എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് മുഹമ്മദ് അബ്ദു റഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ നിരവധി വിദ്യാർത്ഥികളാണ് രക്ഷിതാക്കളോടൊപ്പം എത്തിയത്. റിപ്പോർട്ടിങ് സമയമായി നിശ്ചയിച്ച 9.30ന് തന്നെ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾ എത്തി.

രാവിലെ നടന്ന പരിപാടി മീഡിയ വൺ മാനേജിംഗ് ഡയറക്ടർ ഡോ.യാസീൻ അശ്റഫ് ഉദ്‌ഘാടനം ചെയ്തു. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ,എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസർ, gtech ഗ്രൂപ്പ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹൽ അബ്ദുല്ല തുടങ്ങിയവർ ആശംസ നേർന്നു. തുടർന്ന് വിദ്യാർഥികൾക്കുള്ള ഉപഹാരം കൈമാറി.

ഉച്ചക്ക് ശേഷം നടന്ന ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എംഎൽഎ ഉൽഘാടനം ചെയ്തു. മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി ദാവൂദ്, മീഡിയ സോല്യൂഷൻസ് ഡെപ്യൂട്ടി മാനേജർ ഹനൈൻ അഹമ്മദ് തുടങ്ങിയവർ ആശംസ നേർന്നു.

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുത്ത അഞ്ചു വീതം വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ കൈമാറി. മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരം കൈമാറിയതിനു ശേഷം പരിപാടി സമാപിച്ചു.

Similar Posts