വിലക്ക് ജനാധിപത്യവിരുദ്ധ നടപടി; മീഡിയവണ്ണിനു പിന്തുണയുമായി സുപ്രിയ സുലെ എംപി
|സുരക്ഷ സംബന്ധിച്ച കാരണങ്ങൾ സർക്കാരിന് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കൂടെയുണ്ടാവും
മീഡിയവൺ ചാനലിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് എൻ സി പി നേതാവ് സുപ്രിയ സുലെ എംപി പറഞ്ഞു. സുരക്ഷ സംബന്ധിച്ച കാരണങ്ങൾ സർക്കാരിന് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കൂടെയുണ്ടാവുമെന്നും സുപ്രിയ സുലെ പറഞ്ഞു.
മീഡിയവൺ വിലക്കിയ നടപടിക്കെതിരെ രമ്യ ഹരിദാസ് എം പി ഇന്ന് ലോക്സഭയിൽ അടിയന്തിര പ്രമേയത്തന് നോട്ടീസ് നൽകി. വാർത്താ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയാണ് വിലക്കെന്ന് എംപി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഒമ്പതാം തവണയാണ് എംപിമാർ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകുന്നത്.
ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള മുസ്ലിം ലീഗ് എംപിമാരും അടൂർ പ്രകാശ്, എം.കെ രാഘവൻ അടക്കമുള്ള കോൺഗ്രസ് എംപിമാരും നേരത്തെ നോട്ടീസ് നൽകിയിരുന്നു. കേവലം ഇതൊരു ചാനലിന് നേരെയുള്ള പ്രശ്നമായിട്ട് കരുതുന്നില്ല, മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നൊരു പ്രവര്‍ത്തനമാണ്. അതുകൊണ്ട് തന്നെ സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എം.പിമാർ ആവശ്യപ്പെടുന്നത്.
അതേസമയം മീഡിയവൺ സംപ്രേഷണം വിലക്കിയതിൽ പാർലമെന്റ് ഐ.ടി സമിതി കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഈ മാസം ഒന്‍പതിന് ചേരുന്ന യോഗത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാന്‍ നിർദേശിച്ചിട്ടുണ്ടെന്ന് സമിതി ചെയർമാന് ശശി തരൂർ മീഡിയവണിനോട് പറഞ്ഞു. മീഡിയവൺ സംപ്രേഷണ വിലക്കിന് നിയമ പിന്തുണയില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് വാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച വിവരം ശശി തരൂർ വ്യക്തമാക്കിയത്.
വും