ഉമർ ഫൈസിക്ക് പിന്തുണയുമായി സമസ്‌ത മുശാവറ അംഗങ്ങൾ
|9 കേന്ദ്ര മുശാവറ അംഗങ്ങളാണ് സംയുക്ത പ്രസ്‌താവന ഇറക്കിയത്
കോഴിക്കോട്: ഉമർ ഫൈസിക്ക് പിന്തുണയുമായി സമസ്‌ത മുശാവറ അംഗങ്ങൾ. മതവിധി പറയുന്ന പണ്ഡിതർക്ക് എതിരെ പോലിസ് നടപടി ഖേദകരം. ഉമർ ഫൈസിക്ക് എതിരെ നടക്കുന്ന ദുഷ്പ്രചാരണവും അംഗീകരിക്കാൻ കഴിയില്ല. 9 കേന്ദ്ര മുശാവറ അംഗങ്ങളാണ് സംയുക്ത പ്രസ്‌താവന ഇറക്കിയത്.
സംയുക്ത പ്രസ്‌താവന:-
മത വിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പോലിസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രെട്ടറി ഉമർ ഫൈസി മുക്കത്തിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ പോലീസ് കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല.
മത പണ്ഡിതന്മാരെയും സമൂഹംഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്തു വർധിച്ചു വരുന്നത് ആശങ്ക ഉളവാക്കുന്നു.
സമസ്‌ത പ്രസിഡണ്ട് ഉൾപ്പടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ കഴിഞ്ഞ ഏതാനും മാസങ്ങളായി ദുഷ്പ്രചരണം നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തപെട്ട ആളുകൾ പോലും ഇതിൽ ഭാഗഭാക്കാകുന്നു. മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ഉൾപെടെ ഉത്തവാദിത്വപ്പെട്ട നേതാക്കൾ നിരന്തരം ഇതാവർത്തിക്കുന്നതിൽ സമസ്‌ത നേതൃത്വം നേരെത്തെ പ്രധിഷേധം അറിയിച്ചതാണ്. ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തിയ കാര്യമാണ് .
കേരള മുസ്ലിങ്ങളിലെ സിംഹഭാഗത്തെ പ്രധിനിധികരിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതിൽ സലഫി - ജമാഅത്ത് -തീവ്ര വാദ സംഘടനകൾ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിൽ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ട ഇസ്ലാമിലെ പരിഷ്കരണ വാദികൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവർത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറുകയും ഇടപെടുകയും ചെയ്യുന്നതിൻ്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് നിമിത്തമായിട്ടുള്ളത്.
സി. ഐ.സി വിഷയത്തിൽ സയ്യിദ് സ്വാദിഖലി തങ്ങളും പീ.കെ കുഞ്ഞാലിക്കുട്ടിയും ഉൾപെടെയുള്ള മധ്യസ്ഥന്മാർ പലവട്ടം എടുത്ത മധ്യസ്ത തീരുമാനങ്ങൾ നിഷ്കരുണം തള്ളിക്കളഞ്ഞെന്നു മാത്രമല്ല മധ്യസ്ഥന്മാർ വീണ്ടും ചർച്ച ചെയ്യാനിരിക്കെയാണ് മാറ്റി നിർത്തപ്പെട്ടയാളെ വീണ്ടുംജനറൽ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് സമുദായത്തിനിടയിലെ ഐക്യം നിലനിർത്തിയും സുന്നത്ത് ജമാഅത്തിൻ്റെ ആദർശത്തിനും നിലപാടുകൾക്കും പ്രധാന്യം നൽകിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ എല്ലാവർക്കും കഴിയണം