Kerala

Kerala
സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജം; ഒരാൾ കസ്റ്റഡിയിൽ

9 Nov 2023 8:27 AM GMT
തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി സന്ദേശം മുഴക്കിയയാൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112ലേക്കും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് കന്റോൺമെന്റ് പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവർ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല. ഇയാളെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കൂടി ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ.
Watch Video Report