എംജി സര്‍വകലാശാല സംഘര്‍ഷം, എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്
|യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയും എഎസ്എഫ്‌ഐ ഉം ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത് എല്‍ഡിഎഫിനും തലവേദനയായി മാറിക്കഴിഞ്ഞു.
എംജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ നല്‍കിയ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിക്കല്‍, ജാതി അധിക്ഷേപം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കോട്ടയം ഗാന്ധി നഗര്‍ പൊലീസ് കേസെടുത്തത്.
എഐഎസ്എഫ് വനിത നേതാവിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് സമാന രീതിയിലുള്ള പരാതികളുമായി എസ്എഫ്‌ഐയും പൊലീസിനെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ഒരു വനിതാ നേതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് എഐഎസ്എഫ്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
എസ്എഫ്‌ഐക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫിന്റെ സംസ്ഥാന നേതൃത്വവും രംഗത്തെത്തി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആര്‍എസ്എസ്സും എസ്എഫ്‌ഐയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടരി ജെ.അരുണ്‍ കുറ്റപ്പെടുത്തി.
യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയും എഎസ്എഫ്‌ഐ ഉം ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത് എല്‍ഡിഎഫിനും തലവേദനയായി മാറിക്കഴിഞ്ഞു.സിപിഐയും സിപിഎമ്മും ഒരു പോലെ പ്രതിസന്ധിയിലായ സംഭവം സര്‍ക്കാരിനും തിരിച്ചടിയാണ്.