Kerala
എം.ജി സർവകലാശാലയിലെ ഗവേഷകയുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നു
Kerala

എം.ജി സർവകലാശാലയിലെ ഗവേഷകയുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്; ആരോഗ്യനില മോശമാകുന്നു

Web Desk
|
5 Nov 2021 1:09 AM GMT

ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവേഷക

എം.ജി സർവകലാശാലയിൽ ഗവേഷക നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്. .ആരോഗ്യനില മോശമായാൽ ഗവേഷകയെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റും. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. അതേസമയം കോൺഗ്രസും ഗവേഷകയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തി.

ജാതി അധിക്ഷേപം നടത്തിയ നാനോ സയൻസ് മേധാവിയെ മാറ്റാതെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവേഷക. എന്നാൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ ഇദ്ദേഹത്തെ മാറ്റാൻ സാധിക്കില്ലെന്നാണ് സർവകലാശാലയും പറയുന്നത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ പല ചർച്ചകൾ നടന്നുവെങ്കിലും എല്ലാ ചർച്ചകളും ഈ ഒരു കാര്യത്തിൽ തട്ടി പരാജയപ്പെടുകയാണ്. നിലവിൽ ജില്ല കലക്ടർ വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. ഗവേഷകയിൽ നിന്നും പരാതിയും എഴുതി വാങ്ങിയിട്ടുണ്ട്. ജില്ല കലക്ടർ ഉടൻ തന്നെ സർവകലാശാലയുമായി ചർച്ച നടത്തുമെന്നാണ് വിവരം.

സമരം ഗവേഷകയുടെ ആരോഗ്യനിലയും ഓരോ ദിവസവും വഷളാകുകയാണ്. ആരോഗ്യ നില കൂടുതൽ മോശമായാൽ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റും. അതേസമയം കോണ്‍ഗ്രസ് ഗവേഷകയ്ക്ക് പിന്തുണയുമായി എത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി സമരപ്പന്തലിൽ എത്തി ഗവേഷകയ്ക്ക് പിന്തുണ അറിയിച്ചു.



Similar Posts