തൃക്കരിപ്പൂരിൽ ബൈത്തുസ്സക്കാത്ത് വീടുകളുടെ സമർപ്പണവും പ്രഖ്യാപനവും
|ആറു വീടുകളുടെ സമർപ്പണവും പുതിയ അഞ്ചു വീടുകളുടെ പ്രഖ്യാപനവും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു
ബൈത്തുസ്സക്കാത്ത് തൃക്കരിപ്പൂരിന്റെ നേതൃത്വത്തിൽ നിർമിച്ച ആറു വീടുകളുടെ സമർപ്പണവും പുതിയ അഞ്ചു വീടുകളുടെ പ്രഖ്യാപനവും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്തിലെ കൈകോട്ടുകടവ്, തൈക്കിൽ, പുച്ചോൽ പടന്ന പഞ്ചായത്തിലെ മുതിരകൊവ്വൽ, നടക്കാവ് എന്നീ സ്ഥലങ്ങളിലാണ് വീടുകൾ നിർമിച്ച് നൽകിയത്. വീടുകളുടെ താക്കോൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് തൃക്കരിപ്പൂർ, പടന്ന പഞ്ചായത്ത് പ്രസിഡന്റ്മാർക്ക് കൈമാറി. പുതിയ അഞ്ചു വീടുകളുടെ പ്രഖ്യാപനം എം. രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബൈത്തുസ്സക്കാത്ത് തൃക്കരിപ്പൂർ ഇത് വരെ 15 വീടുകളാണ് നിർമിച്ച് നൽകിയത്. കൂടാതെ നിരവധി വീടുകളുടെ അറ്റകുറ്റപണിയും നടത്തി.
ഭവന നിർമാണത്തിന് പുറമെ നിരവധി കുടുംബങ്ങൾക്ക് മാസവും ഭക്ഷ്യ കിറ്റ്; നിർധന രോഗികൾക്ക് ചികിത്സാ സഹായം, വിദ്യാർഥികൾക്ക് പഠനസായം, സ്വയം തൊഴിൽ സംരഭങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ബൈത്തുസ്സക്കാത്ത് തൃക്കരിപ്പൂർ പ്രവർത്തിക്കുന്നുണ്ട്.
Jamaat-e-Islami Kerala Ameer MI Abdul Aziz handed over six houses built under the leadership of Baithussakath Thrikkarippur and announced five new houses.