Kerala
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌ക്കൻ മരിച്ചു; ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍
Kerala

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌ക്കൻ മരിച്ചു; ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍

Web Desk
|
8 July 2022 3:15 PM GMT

കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്

വയനാട്: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കാപ്പി തൊഴിലാളിയായ മധ്യവയസ്‌കൻ മരിച്ചു. ഗൂഡല്ലൂർ ഓവേലി സെൽവപുരം സ്വദേശി നാഥൻ (47) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഗൂഡല്ലൂരിലെ കാമരാജ് മേഖലയിലെ കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ ആളാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ജനവാസ മേഖലയിലെ വന്യമൃഗ ശല്യം അടിയന്തിരമായി പരിഹരിക്കണണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാർ കോഴിക്കോട് - ഊട്ടി ദേശീയ പാത ഉപരോധിച്ചു. കലക്ടർ സ്ഥലത്തെത്തി നടത്തിയ ചർച്ചക്കൊടുവിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു.

Related Tags :
Similar Posts