മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ; പുതിയ വില അറിയാം
|ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക
കോഴിക്കോട്: മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാൽ ലിറ്ററിന് 52 രൂപയാകും. പാലിനൊപ്പം തൈരിനും പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വില വർധിക്കും. വില വർധനയിലൂടെ അഞ്ചുരൂപ മൂന്നു പൈസയാണ് കർഷകന് അധികമായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.25 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതൽ കവറിൽ പുതുക്കിയവില പ്രിൻറ് ചെയ്യുമെന്ന് മിൽമ അറിയിച്ചു.
ഇളം നീല പായ്ക്കറ്റിലുള്ള 500 മില്ലി ലിറ്ററിൻറെ ടോൺഡ് പാലിന് 25രൂപയും കടുംനീല പായ്ക്കറ്റിലുള്ള ഹോമോജിനൈസ്ഡ് ടോൺഡിന് 26രൂപയുംമാണ് പുതുക്കിയ നിരക്ക്.
പുതുക്കിയ നിരക്ക് ലിറ്ററിൽ
ടോൺഡ് മിൽക്ക് 500മില്ലിലിറ്റർ (ഇളം നീല പായ്ക്കറ്റ് ) - പഴയ വില-22, പുതിയ വില-25
ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടുംനീല)- പഴയ വില-23, പുതിയ വില-26
കൗ മിൽക്ക് (പശുവിൻ പാൽ)-പഴയ വില -25, പുതിയ വില-28
ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലിറ്റർ (വെള്ള പായ്ക്കറ്റ് ) പഴയത് 25 രൂപ, പുതിയത് 28