Kerala
പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണം; ശിപാര്‍ശയുമായി മില്‍മ
Kerala

പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണം; ശിപാര്‍ശയുമായി മില്‍മ

Web Desk
|
8 July 2021 7:39 AM GMT

വിലകൂട്ടില്ലെന്ന് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മില്‍മയുടെ ശിപാര്‍ശ കിട്ടിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

പാല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ധിപ്പിക്കുകയാണ് ഏക പോംവഴിയെന്നാണ് മില്‍മയുടെ അവകാശ വാദം.

ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശിപര്‍ശ നല്‍കിയതായും മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. ക്ഷീരവികസന വകുപ്പും സര്‍ക്കാരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണ്ടത്.

എന്നാല്‍, പാല്‍ വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്നാണ് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയത്. വിലകൂട്ടാനുള്ള മില്‍മയുടെ ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

Related Tags :
Similar Posts