Kerala
ലക്ഷദ്വീപിലെ മിനികോയ് ഗവൺമെന്റ് പോളിടെക്‌നിക് അടച്ചുപൂട്ടി
Kerala

ലക്ഷദ്വീപിലെ മിനികോയ് ഗവൺമെന്റ് പോളിടെക്‌നിക് അടച്ചുപൂട്ടി

Web Desk
|
4 Jun 2022 6:05 AM GMT

2021 നവംബർ 10 ന് തുടങ്ങിയ പോളിടെക്‌നിക്കിൽ 70 ലധികം വിദ്യാർഥികളാണ് പഠിക്കുന്നത്

മിനികോയ്: ലക്ഷദ്വീപിലെ മിനികോയ് ഗവൺമെന്റ് പോളിടെക്‌നിക് അടച്ചു പൂട്ടി. വിദ്യാർഥി സമരത്തെ തുടർന്നാണ് പോളിടെക്‌നിക് അടച്ചുപൂട്ടിയത്.മതിയായ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ സമരം. 2021 നവംബർ 10 ന് തുടങ്ങിയ പോളിടെക്‌നിക്കിൽ 70 ലധികം വിദ്യാർഥികളാണ് പഠിക്കുന്നത്.

സ്ഥിരമായി ഒരു പ്രിൻസിപ്പൽ ഇവിടെയില്ല. മൂന്ന് അധ്യാപകരാണ് ഇവിടെയുള്ളത്. ഹൈസ്‌കൂൾ യോഗ്യതയാണ് ഇവർക്കുള്ളത്. പ്രാക്റ്റിക്കൽ ലാബും മറ്റ് വർക്ക് ഏരിയയോ ഇതുവരെ പോളിടെക്‌നിക്കിനായി അനുവദിച്ചിട്ടില്ല. ഇതുവരെ ഇവിടെ നടന്നത് തിയറി ക്ലാസുകൾ മാത്രമാണ്. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ രംഗത്തെത്തിയത്.

ഇതിന് പിന്നാലെയാണ് പോളിടെക്‌നിക് അടച്ചുപൂട്ടിയിരിക്കുന്നത്. വിദ്യാർഥികൾ തിങ്കളാഴ്ചയും സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാർഥികൾ സംയുക്തമായാണ് സമരം ചെയ്യുന്നത്.

Related Tags :
Similar Posts