Kerala
അദാനിയാണ് ആവശ്യപ്പെട്ടത്; വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് കേന്ദ്രസേന വേണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
Kerala

'അദാനിയാണ് ആവശ്യപ്പെട്ടത്'; വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് കേന്ദ്രസേന വേണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

Web Desk
|
4 Dec 2022 8:04 AM GMT

'ബാഹ്യശക്തിയുടെ ഇടപെടല്‍ ഇപ്പോള്‍ പറയാനാകില്ല'

തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. അദാനിയാണ് കേന്ദ്രസേനവേണമെന്ന് ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണം കഴിഞ്ഞാലെ സമരത്തിൽ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടോയെന്ന് പറയാനാകുവെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

എന്നാൽ വിഴിഞ്ഞം സമരത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നായിരുന്നു കെ മുരളീധരൻ എം പി യുടെ വിമർശനം. മന്ത്രിമാർ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സമരം ഒത്തുതീർപ്പ് ചെയ്ത് തുറമുഖം പൂർത്തിയാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളുടെ കാരണം വിശദമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിച്ചു. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചതാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത് എന്ന് ലത്തീൻ അതിരൂപതയുടെ സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമ്പതാം തീയതി കുരിശിന്റെ വഴി സംഘടിപ്പിക്കാനും സഭ സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.

Similar Posts