Kerala
mundakai landslide ,wayanad landslide,Minister AK Saseendran,latest malayalam news,മുണ്ടക്കൈ ദുരന്തം,വയനാട് ഉരുള്‍ദുരന്തം
Kerala

'ഇതൊക്കെ കണ്ടിട്ട് എന്താ ഞാൻ പറയേണ്ട...'; ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞ് മന്ത്രി ശശീന്ദ്രൻ

Web Desk
|
11 Aug 2024 6:48 AM GMT

ദുരിതബാധിതരുടെ കൂടെയാണ് മന്ത്രി ദുരന്തഭൂമിയിലെത്തിയത്

മുണ്ടക്കൈ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ജനകീയ തിരിച്ചിലിനിടെ പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ ശശീന്ദ്രൻ. ദുരന്തത്തിൽ കാണാതായ പിതാവിനെ തിരയുന്ന മകനെ കണ്ടതോടെയാണ് മന്ത്രി വിങ്ങിപ്പൊട്ടിയത്. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലും മന്ത്രി പൊട്ടിക്കരഞ്ഞു.

ദുരിതബാധിതരുടെ ചോദ്യത്തിന് ഉത്തരംപറയാനാകുന്നില്ലെന്നുംഇത്തരം കാഴ്ചക്ക് സാക്ഷിയായത് വല്ലാത്തൊരു അനുഭവമാണെന്നും മന്ത്രി പറഞ്ഞു.

'വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ദുരന്തത്തിൽപ്പെട്ടവരോട് എന്ത് മറുപടിയാണ് ഞാൻ പറയുക. അവരുടെ ചോദ്യത്തിന് ഒരുത്തരവും ഇല്ല. അവർക്ക് വേണ്ടി പ്രാർഥിക്കുക, പ്രവർത്തിക്കുക എന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ആത്മവിശ്വാസത്തിലേക്കും സാധാരണജീവിതത്തിലേക്കും അവരെയെല്ലാം തിരികെ കൊണ്ടുവരണം'. മന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ കൂടെയാണ് മന്ത്രി ദുരന്തഭൂമിയിലെത്തിയത്. സന്ദർശനത്തിനെത്തുന്നവർ തിരച്ചിൽ തടസ്സമാകരുതെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നത് വരെ തിരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിൽ ഇന്നും ജനകീയ തിരച്ചിൽ തുടരുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ നടക്കുന്നത് ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്‌ചയും വിവിധയിടങ്ങളിൽ ജനകീയ തിരച്ചിൽ നടത്തിയിരുന്നു. ദുരന്തത്തിൽ ഇതുവരെ 427 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇനി 130 പേരെയാണ് കണ്ടെത്താനുള്ളത്.


Similar Posts