Kerala
കോഴിക്കോട്ട് വ്യാപാരികളുടേത് പ്രകോപനപരമായ സമീപനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
Kerala

കോഴിക്കോട്ട് വ്യാപാരികളുടേത് പ്രകോപനപരമായ സമീപനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

Web Desk
|
12 July 2021 9:09 AM GMT

കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കോഴിക്കോട്ട് മിഠായിത്തെരുവില്‍ പ്രതിഷേധിച്ച വ്യാപാരികളുടേത് പ്രകോപനപരമായ സമീപനമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് നഗരത്തിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സമരങ്ങള്‍ നടത്തേണ്ടത്. സംഘര്‍ഷമല്ല സമവായമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാരിക്കേഡുകള്‍ മറികടന്ന് വ്യാപാരികള്‍ മിഠായിത്തെരുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി. യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. 15 ഓളം പേരെ അറസ്റ്റ് ചെയ്തു.

വ്യാപാരികളുടെ പ്രതിഷേധത്തെ തള്ളിപ്പറയാനാവില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts