ജയസൂര്യയുടെ സുഹൃത്ത് ബി.ജെ.പി രാഷ്ട്രീയമുളളയാൾ, കൃഷ്ണപ്രസാദിന് കുടിശ്ശികയെല്ലാം കൊടുത്തു തീർത്തതാണ്; ജി ആർ അനിൽ
|ഓണക്കിറ്റ് വിതരണത്തിൽ പ്രതിപക്ഷ വിമർശനം കാര്യങ്ങൾ മനസിലാക്കാതെയെന്നും മന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം: നെല്ല് സംഭരിച്ച പണം കർഷകർക്ക് കിട്ടുന്നില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന തെറ്റെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി.ആർ. അനിൽ. ജയസൂര്യയുടെ പ്രതികരണം വസ്തുത മനസിലാക്കാതെയെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഓണക്കിറ്റ് വിഷയത്തിലെ പ്രതിപക്ഷ നിലപാടിനെയും മന്ത്രി വിമർശിച്ചു.
ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണെന്നും ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത്. കൃഷ്ണപ്രസാദ് ബി.ജെ.പി രാഷ്ട്രീയമുളളയാളെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷ്ണപ്രസാദിന് കുടിശ്ശികയെല്ലാം കൊടുത്തു തീർത്തെന്നും ജി ആർ അനിൽ പറഞ്ഞു.
ഓണക്കിറ്റ് വിതരണത്തിൽ പ്രതിപക്ഷ വിമർശനം കാര്യങ്ങൾ മനസിലാക്കാതെയെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് അഞ്ചേകാല്‍ലക്ഷത്തോളം ആളുകള്‍ക്ക് കിറ്റ് നല്കി. കിറ്റ് വാങ്ങാനുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ മൂന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ വാങ്ങാമെന്നും വിലക്കറ്റം നേരിടാനും സാധരണക്കാര്‍ക്ക് ഓണം നന്നായി ആഘോഷിക്കാനും സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെട്ടഎന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കാര്യങ്ങള്‍ മനസിലാക്കിവേണം പ്രതികരിക്കാനെന്നും മന്ത്രി ജി ആര് അനില്‍ കൂട്ടിച്ചേർത്തു.