Kerala
വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി; പൊതുവിതരണ വകുപ്പ് പൂർണ ഡിജിറ്റലൈസേഷനിലേക്ക്
Kerala

വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി; പൊതുവിതരണ വകുപ്പ് പൂർണ ഡിജിറ്റലൈസേഷനിലേക്ക്

Web Desk
|
1 Jan 2022 10:14 AM GMT

നീല കാർഡ് ഉടമകൾക്ക് മൂന്ന് കിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും. പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫീസുകൾ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി ജി.ആർ അനിൽ .

കേരളത്തിലെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നീല കാർഡ് ഉടമകൾക്ക് മൂന്ന് കിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും. പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫീസുകൾ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറും. പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജനുവരി മുതൽ പച്ചരിയും കുത്തരിയും തുല്യ അളവിൽ നൽകും. നിലവിൽ വിതരണം ചെയ്യുന്ന സോനമസൂറി അരിയ്ക്ക് പകരം ജയ സുരേഖ അരി നൽകും. ഇതിന് എഫ്‌സിഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. പൊതു വിപണിയിൽ 30 രൂപ വിലയുള്ള അരിയാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Tags :
Similar Posts