സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ
|ഇതുവരെ അമ്പതിനായിരത്തിലേറെ പേർ കിറ്റ് വാങ്ങിയെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം നാളെയോടെ പൂർണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ അമ്പതിനായിരത്തിലേറെ പേർ കിറ്റ് വാങ്ങിയെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
5,87,691 എ.എ.വൈ മഞ്ഞ കാർഡുകാരിൽ ഇതുവരെ അമ്പതിനായിരത്തിലേറെ പേർ സർക്കാരിന്റെ ഇക്കൊലത്തെ ഓണക്കിറ്റ് വാങ്ങി. മൂന്ന് ലക്ഷത്തോളം കിറ്റുകൾ പാക്കിങ് പൂർത്തിയാക്കി. ഈ കിറ്റുകൾ വിവിധ ജില്ലകളിലെ റേഷൻ കടകളിലേക്ക് എത്തിക്കാനുള്ള ജോലി ദ്രുതഗതിയിൽ നടക്കുന്നതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ക്ഷേമസ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണം പൂർത്തിയായതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇരുപതാനായിരം കിറ്റാണ് ക്ഷേമസ്ഥാപനങ്ങളിലേക്ക് വിതരണത്തിനായി എത്തിച്ചത്. കിറ്റ് വിതരണം 28-ാം തീയതി വരെയുണ്ടെങ്കിലും ആരും അവസാന ദിവസത്തേക്ക് കാത്തിരിക്കരുതെന്ന് ഭക്ഷ്യമന്ത്രി അഭ്യർഥിച്ചു.