കെ റെയിൽ: ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി കെ. രാജൻ
|കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെത്തിയപ്പോഴാണ് ഇന്ന് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട്: കെ റെയിലിനായി ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി കെ. രാജൻ. കഴക്കൂട്ടത്ത് സംഭവിച്ചതിനെക്കുറിച്ച് അറിയില്ല. കാര്യങ്ങൾ വിശദീകരിച്ച് എല്ലാവരെയും കൂടെനിർത്തി പദ്ധതിയുമായി മുന്നോട്ട് പോവുമെന്നും മന്ത്രി പറഞ്ഞു.
കഴക്കൂട്ടം കരിച്ചാറയിൽ കെ-റെയിൽ കല്ലിടലിനെത്തിയപ്പോഴാണ് ഇന്ന് പൊലീസും സമരക്കാരും ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി. ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മംഗലപുരം സി.ഐ ആണ് ബൂട്ടിട്ട് ചവിട്ടിയതെന്ന് മർദനമേറ്റയാൾ മീഡിയവണിനോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങിയത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻതന്നെ നാട്ടുകാരും കോൺ്ഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. പൊലീസ് നേരത്തെ തന്നെ ഇവിടെ തമ്പടിച്ചിരുന്നു. കല്ലുനാട്ടാൻ ശ്രമം തുടങ്ങിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധം കനത്തതോടെ പൊലീസ് ഇവിടെനിന്ന് മടങ്ങിപ്പോവുകയായിരുന്നു.