Kerala
ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കണം, ശാസ്ത്രീയമായി സംസ്‌കരിക്കണം: എം.ബി രാജേഷ്
Kerala

ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കണം, ശാസ്ത്രീയമായി സംസ്‌കരിക്കണം: എം.ബി രാജേഷ്

Web Desk
|
19 Dec 2022 9:20 AM GMT

'ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ സാമൂഹ്യ ഉത്തരവാദിത്വവും ഏറ്റെടുക്കണം'

തിരുവനന്തപുരം: ഫുട്ബോള്‍ ലോകകപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ടീമുകളുടെ ആരാധകര്‍ സ്ഥാപിച്ച ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടെന്ന് നീക്കണമെന്ന് മന്ത്രി എം.ബി രാജേഷ്. ബോര്‍ഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ സാമൂഹ്യ ഉത്തരവാദിത്വവും ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

വിവിധ ടീമുകളുടെയും മെസി, നെയ്മര്‍, റൊണാള്‍ഡോ തുടങ്ങിയവരുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നാടിന്‍റെ പല ഭാഗങ്ങളിലായി ആരാധകര്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഫിഫ ഉള്‍പ്പെടെ കേരളത്തിലെ ഫുട്ബോള്‍ ആവേശത്തെ പ്രശംസിച്ചു. തോല്‍ക്കുന്ന ടീമുകളുടെ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

അതിഗംഭീരമായ ഒരു ലോകകപ്പ്‌ നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അഭ്യർഥിക്കുന്നു. ലോകകപ്പ്‌ ആവേശത്തിൽ പങ്കുചേരുകയും അത്‌ ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യർഥിക്കുന്നു.

Similar Posts