Kerala
യു.എ.ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി: വിദേശകാര്യമന്ത്രി
Kerala

യു.എ.ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായി: വിദേശകാര്യമന്ത്രി

Web Desk
|
10 July 2022 4:04 PM GMT

'കോണ്‍സുലേറ്റില്‍ നടന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്'

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കോണ്‍സുലേറ്റില്‍ നടന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ആരാണെങ്കിലും നിയമവിധേയമായി പ്രവർത്തിക്കണം. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. കോടതിക്ക് മുന്നിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ശ്രീലങ്കയിലെ പ്രതിസന്ധി ഗുരുതര വിഷയമാണെന്നും ജയശങ്കര്‍ പ്രതികരിച്ചു. മോദി സർക്കാർ അയൽ രാജ്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു. ശ്രീലങ്കയ്ക്കും സാമ്പത്തിക സഹായം നൽകി. പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് ചർച്ചകൾ നടക്കുകയാണ്. നിലവിൽ ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തുന്നതെന്നും ജയശങ്കര്‍ വിശദീകരിച്ചു.

ബി.ജെ.പി മുന്‍വക്താവ് നുപൂർ ശർമ നടത്തിയ പ്രവാചകനിന്ദയെ കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയങ്കര്‍ പറഞ്ഞു. അറബ് രാജ്യങ്ങൾക്ക് അത് ബോധ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രി അവകാശപ്പെട്ടു.

Similar Posts