Kerala
Minister P Rajeev said that the Muslim League is begging miserably for the third seat in the Lok Sabha elections, IUML third seat, Lok Sabha elections 2024,
Kerala

മൂന്നാം സീറ്റിനായി മുസ്‌ലിം ലീഗ് ദയനീയമായി യാചിക്കുന്നു-മന്ത്രി പി. രാജീവ്

Web Desk
|
23 Feb 2024 3:22 PM GMT

'അപമാനം സഹിച്ച് യു.ഡി.എഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാം'

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി മുസ്‌ലിം ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. അപമാനം സഹിച്ച് യു.ഡി.എഫിൽ നിൽക്കണോ എന്നു തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'സംരംഭകവർഷം' എന്ന പേരിൽ വ്യവസായ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന അവാർഡ് പ്രഖ്യാപിക്കാനായി വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.

നിയമസഭയിൽ ലീഗിനു മൂന്നിലൊന്ന് പ്രാതിനിധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും സീറ്റിനായി ലീഗ് കേഴുകയാണ്. അപമാനം സഹിച്ച് യു.ഡി.എഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടതുമുന്നണിക്കു വലിയ മുന്നേറ്റമുണ്ടാകും. കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യമായിരുന്നു. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ദുൻബലമായി. ജനങ്ങൾക്ക് എൽ.ഡി.എഫിലുള്ള വിശ്വാസം കൂടിയെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

നേരത്തെ, മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസിന് ഒളിയമ്പുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജനം ലീഗ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചതെന്ന് സലാം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാർത്ഥികളുടെ വിജയം സൂചിപ്പിച്ചായിരുന്നു കുറിപ്പ്. കൂടുതൽ കരുത്തോടെ ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിൽ യു.ഡി.എഫ് വിജയത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Summary: Minister P Rajeev said that the Muslim League is begging miserably for the third seat in the Lok Sabha elections

Similar Posts