Kerala
ദേവിയുടെയും ഫാത്തിമയുടെയും സ്വപ്നം പൂവണിയുന്നു; പഞ്ചായത്ത്‌ അധികൃതർ നിഷേധിച്ച വീടിന് അനുമതി നൽകി മന്ത്രി റിയാസ്
Kerala

ദേവിയുടെയും ഫാത്തിമയുടെയും സ്വപ്നം പൂവണിയുന്നു; പഞ്ചായത്ത്‌ അധികൃതർ നിഷേധിച്ച വീടിന് അനുമതി നൽകി മന്ത്രി റിയാസ്

Web Desk
|
5 May 2023 1:07 AM GMT

കാലപ്പഴക്കത്തിൽ വീട് തകർന്നപ്പോൾ ഉറ്റ സുഹൃത്തിന് വീട്ടിൽ അഭയം നൽകിയ ഫാത്തിമയുടെയും ദേവിയുടെയും സൗഹൃദത്തിന്റെ കഥ മീഡിയവൺ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരുന്നു

കോഴിക്കോട്: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് dream of Devi and Fatima's house is blossoming. താമരശ്ശേരി സ്വദേശിനി ദേവിയുടെ വർഷങ്ങൾ നീണ്ട വീടെന്ന സ്വപ്നമാണ് താമരശ്ശേരി താലൂക്ക് തല അദാലത്തിൽ നിറവേറിയത്. മന്ത്രിയുടെ വാക്ക് ഉടൻ പാലിക്കപ്പെടുമെന്നപ്രതീക്ഷയിലാണ് ദേവി. കാലപ്പഴക്കത്തിൽ വീട് തകർന്നപ്പോൾ ഉറ്റ സുഹൃത്തിന് വീട്ടിൽ അഭയം നൽകിയ ഫാത്തിമയുടെയും ദേവിയുടെയും സൗഹൃദത്തിന്റെ കഥ മീഡിയവൺ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരുന്നു.

ഒന്നിച്ചൊരു കൂരയിൽ അന്തിയുറങ്ങുമ്പോഴും ഫാത്തിമയുടെ സ്വപ്നം ദേവിക്ക് സ്വന്തമായൊരു വീട് എന്നുള്ളതായിരുന്നു. അതിനായി ദേവിക്കൊപ്പം ഫാത്തിമയും ഉണ്ടായിരുന്നു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ദേവി കയറിയിറങ്ങാത്ത പടികളില്ല.. മുട്ടാത്ത വാതിലുകളില് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീട് നിഷേധിച്ചത് പഞ്ചായത്ത് അധികൃതർ തന്നെ എന്ന് ദേവി പറയുന്നു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ പങ്കെടുക്കാൻ ദേവി താമരശ്ശേരി ഗവ.യുപി സ്കൂളിൽ എത്തിയതും വീടെന്ന സ്വപ്നം കൊണ്ടുതന്നെ… വീട് നിർമ്മിച്ചു നൽകാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പുമായാണ് ദേവി മടങ്ങുന്നത്.

പ്രതീക്ഷയുടെ പുഞ്ചിരിയാണ് ദേവിയുടെ മുഖത്ത്.. ഈ പുഞ്ചിരി മായാതെ കാക്കണമെങ്കിൽ മന്ത്രി നൽകിയ വീടെന്ന ഉറപ്പ് പ്രാബല്യത്തിൽ വരണം.



Similar Posts