Kerala
Kerala
‘മുഖ്യമന്ത്രിക്ക് അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല’; മാധ്യമങ്ങളെ കുറ്റപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്
|2 Oct 2024 4:23 AM GMT
‘പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണ്’
കണ്ണൂർ: ‘ദ ഹിന്ദു’വിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.
കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണ്. ഇന്നലെ മലപ്പുറത്തെ അവഗണിച്ചു എന്നായിരുന്നു പരാതി. സത്യം തെളിഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമം തിരുത്തി വാർത്ത നൽകിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ?
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കിന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായി ആണ്. അഭിമുഖത്തിന് പിന്നിൽ പിആർ ഏജൻസിയാണെന്ന ആരോപണം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.