കോഴിക്കടക്ക് മുകളില്‍ നിന്ന് മോചനം; താനൂർ ഗവൺമെൻറ് കോളേജിന് ഉടൻ പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍
|വാടക കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ താനൂർ ഗവൺമെന്റ് കോളേജ് പ്രവർത്തിക്കുന്ന വാർത്ത മീഡിയ വൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു
മലപ്പുറം: താനൂർ ഗവൺമെന്റ് കോളേജിന് ഉടൻ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. ഈ മാസം 11 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മീഡിയവൺ വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെടൽ.
വാടക കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ താനൂർ ഗവൺമെന്റ് കോളേജ് പ്രവർത്തിക്കുന്ന വാർത്ത മീഡിയ വൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മീഡിയ വൺ വാർത്ത ശരിയാണെന്നും കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഉടൻ നടപടികൾ തുടങ്ങുമെന്നും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു
നിർമ്മാണം സംബന്ധിച്ച തടസങ്ങൾ നീക്കുന്നത് ഉൾപെടെയുഉള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ച യോഗം ഈ മാസം 11 ന് നടക്കും. ഐ.ടി.ഐയുടെ കെട്ടിടത്തിൽ വാടക നൽകിയാണ് താനൂർ കോളേജ് പ്രവർത്തിക്കുന്നത്. തികയാത്ത ക്ലാസ് മുറികൾ കോഴിക്കടക്ക് മുകളിലാണ് നടത്തുന്നത്. ഈ ക്ലാസ് മുറികൾ ഉടൻ ഇവിടെ നിന്നും മാറ്റുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.