Kerala
accident
Kerala

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

Web Desk
|
12 July 2023 10:23 AM GMT

പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം

കൊല്ലം: മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ് 3 പേർക്ക് പരിക്ക്. കൊല്ലം കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകടത്തിന് കാരണം.

കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനം. ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി പോകുന്ന ആംബുലൻസിലാണ് വാഹനം കൂട്ടിയിടിച്ചത്. ആംബുലൻസിന്റെ ഡ്രൈവറിനും രോഗിക്കും കൂട്ടിരിപ്പുകാരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മന്ത്രിയുടെ വാഹനം യാത്ര തുടർന്നു.

Similar Posts