Kerala
Veena george visit Vandanas home
Kerala

വന്ദനയുടെ അമ്മയെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് മന്ത്രി വീണാ ജോർജ്

Web Desk
|
11 May 2023 5:31 AM GMT

ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണം തടയാൻ ശക്തമായ നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരത്തിലാണ്.

കോട്ടയം: ഡോ. വന്ദനയുടെ അമ്മയെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്. വന്ദനക്ക് ആദരാഞ്ജലിയർപ്പിക്കാനായി മന്ത്രി കോട്ടയത്തെ വീട്ടിലെത്തിയപ്പോഴായിരുന്നു വികാരനിർഭര രംഗങ്ങൾ അരങ്ങേറിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനക്ക് ഇന്നലെ പുലർച്ചെയാണ് കുത്തേറ്റത്. വൈദ്യപരിശോധനക്ക് എത്തിച്ചയാൾ പ്രകോപിതനായി സർജിക്കൽ കത്രികകൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വന്ദനയുടെ കൊലപാതകത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യൂവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.

Similar Posts