Kerala
Kerala
സമരക്കാരുമായി നാളെ മന്ത്രിതലചർച്ച
|5 Dec 2022 3:48 PM GMT
സമരക്കാർ ഉന്നയിച്ച ചില ആവശ്യങ്ങളിൽ തീരുമാനം ആകാത്തതിനാൽ നാളെ മന്ത്രിതല യോഗത്തിന് ശേഷമായിരിക്കും സമരക്കാരുമായി ചർച്ച നടത്തുക
തിരുവനന്തപുരം: മന്ത്രിതല ഉപസമിതി സമരക്കാരുമായി നാളെ ചർച്ച നടത്തും. വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച. എന്നാൽ ഇതുവരെ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാരുമായി ധാരണ ആയിട്ട് നേരിട്ടുള്ള ചർച്ച മതിയെന്ന് സമരസമിതി അറിയിച്ചു. ഇന്ന് നടക്കേണ്ടിരുന്ന ചർച്ചയാണ് നാളേക്ക് മാറ്റിയത്. സമരക്കാർ ഉന്നയിച്ച ചില ആവശ്യങ്ങളിൽ തീരുമാനം ആകാത്തതിനാൽ നാളെ മന്ത്രിതല യോഗത്തിന് ശേഷമായിരിക്കും സമരക്കാരുമായി ചർച്ച നടത്തുക.
വാടക വീടുകളിൽ കഴിയുന്നവരുടെ വാടക തുക 5500 ഇൽ നിന്നും 7000 ആക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പണം സർക്കാർ തന്നെ നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുകയായിരുന്നു. തീര ശോഷണം പഠിക്കാൻ ഉള്ള വിദഗ്ധ സമിതിയിൽ സമര സമിതി പ്രതിനിധിയെ വെക്കണമെന്ന ആവശ്യവുമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.