Kerala
ബസ് സമരം നീളാൻ കാരണം മന്ത്രിയുടെ അനാസ്ഥ; ആന്റണി രാജുവിനെതിരെ സ്വകാര്യ ബസുടമകൾ
Kerala

ബസ് സമരം നീളാൻ കാരണം മന്ത്രിയുടെ അനാസ്ഥ; ആന്റണി രാജുവിനെതിരെ സ്വകാര്യ ബസുടമകൾ

Web Desk
|
26 March 2022 2:52 AM GMT

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സ്വകാര്യ ബസുടമകൾ. മന്ത്രിയുടെ അനാസ്ഥയാണ് ബസ് സമരം നീളാൻ കാരണം. മന്ത്രിയുടെ നിലപാട് സമരം രൂക്ഷമാകാൻ കാരണമായി. പ്രശ്‌നങ്ങൾ ചര്ച്ച ചെയ്യാൻ പോലും മന്ത്രി തയ്യാറാവുന്നില്ലെന്ന് ബസ് ഉടമകൾ പറഞ്ഞു. മന്ത്രി പറഞ്ഞു പറ്റിച്ചെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു.

നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെ സ്വകാര്യ ബസുടമകളുടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാർ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകൾ ആലോചിക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്. 30-ാം തീയതിയിലെ എല്‍.ഡി.എഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു. ബസ് സമരത്തെ തുടർന്ന് വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി 700 ഓളം സർവീസുകളാണ് അധികമായി നടത്തിയത്.

ചാര്‍ജ് വര്‍ധന, വിദ്യാര്‍ഥി കണ്‍സഷന്‍ ആറു രൂപയാക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം. അനിശ്ചിതകാല സമരം എല്ലാ ജില്ലകളിലും പൂര്‍ണമാണ്. പരീക്ഷ നടക്കുന്നതിനാൽ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുന്നുണ്ട്. ഗ്രാമീണ മേഖലയിലാണ് സമരം കൂടുതല്‍ ബാധിച്ചത്

Similar Posts