Kerala
Kerala
ന്യൂനപക്ഷ സ്കോളർഷിപ്പ് അപാകതകൾ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം
|24 Jan 2024 7:27 AM GMT
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വർദ്ധിപ്പിക്കാത്തതും തുക അനുവദിക്കാത്തതും പ്രതിഷേധാർഹമാണെന്ന് വ്യക്തമാക്കിയാണ് കത്ത്
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും കത്തയച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വർദ്ധിപ്പിക്കാത്തതും തുക അനുവദിക്കാത്തതും പ്രതിഷേധാർഹമാണെന്ന് വ്യക്തമാക്കിയാണ് കത്ത്.
'ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് നാഷണൽ സ്‌കോളർഷിപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. നിലവിൽ നൽകിക്കൊണ്ടിരുന്ന വിദ്യാർഥികൾക്ക് അത് കൃത്യമായി ലഭിച്ചിരുന്നില്ല. ഇത് പ്രതീക്ഷ പഠനം തുടങ്ങിയ വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്'. ഈ സ്‌കോളർഷിപ്പ് നൽകാത്തതും ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വർദ്ധിപ്പിക്കാത്തതും പ്രതിഷോധാർഹമാണെന്നും കത്തിൽ പറയുന്നു.