Kerala
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
Kerala

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

Web Desk
|
4 Aug 2021 4:26 AM GMT

സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളാണ് മാറി വരുന്ന സർക്കാറുകൾ നടപ്പിലാക്കിയത്. സച്ചാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അർഹരായ എല്ലാവർക്കും ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കും. ആനുകൂല്യങ്ങൾ ലഭിക്കാതായി എന്നുള്ള പരാതികൾ എങ്ങനെവന്നുവെന്ന് അറിയില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഒരു തലത്തിലുള്ള മറച്ചുവെക്കലും സർക്കാറിന്‍റെ ഭാഗത്തില്ല. വിവാദങ്ങൾക്ക് പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ഇംപ്ലിമെന്റേഷൻ സെൽ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. സ്കോളർഷിപ്പ് വിവാദം സമുദായങ്ങൾ തമ്മിലുള്ള തർക്കമാക്കരുതെന്നും സ്കോളർഷിപ്പിനെ പറ്റി പറയുന്നത് മറ്റൊരു രീതിയിൽ എടുക്കരുതെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.

Similar Posts