Kerala
ന്യൂനപക്ഷ സ്കോളർഷിപ്പ്; പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി
Kerala

ന്യൂനപക്ഷ സ്കോളർഷിപ്പ്; പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി

Web Desk
|
14 Oct 2021 6:23 AM GMT

ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്

ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഉത്തരവിനെതിരായ പുനപരിശോധന ഹരജിയും ഹൈക്കോടതി തള്ളി. ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്.

മുസ്ലീം വിഭാഗത്തിന്‍റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് സച്ചാർ, പാലോളി കമ്മിറ്റികളുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുസ്ലീം വിഭാഗത്തിനു പ്രത്യേക പദ്ധതി ആരംഭിച്ചത്. സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിന്‍റേയും വാദം കേൾക്കാതെ പൊതുതാൽപര്യ ഹരജിയിൽ പുറപ്പെടുവിച്ച വിധി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു പുനപരിശോധന ഹരജിയിലെ വാദം.



Similar Posts