Kerala
KSRTC, KSRTC ISSUE

കെ.എസ്.ആര്‍.ടി.സി

Kerala

'ദുരിതം തന്നെ': കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ബോണസ് ഇതുവരെ കൊടുത്തില്ല

Web Desk
|
5 Feb 2023 1:31 AM GMT

മാനേജ്മെന്‍റിനെതിരെ ഇടത് അനുകൂല യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ബോണസ് ഇതുവരെ കൊടുത്തില്ല. മാനേജ്മെന്‍റിനെതിരെ ഇടത് അനുകൂല യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചു.

കെ.എസ്.ആര്‍.ടി.സി തൊഴിലാളിക്ക് പ്രാരാബ്ധമൊഴിയാത്ത നേരമില്ല. ശമ്പളം കിട്ടാന്‍ സമരമിരിക്കണം. ആനുകൂല്യമുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. കിട്ടിയോയെന്ന് ചോദിച്ചാലോ വിഷമത്തോടെ മറുപടി വരും, ഇല്ല. 2021-22 ലെ ബോണസ് കിട്ടാന്‍ കോടതിയ സമീപിച്ചിരിക്കുകയാണ് എ.ഐ.ടി.യു.സി സംഘടന.

സ്റ്റാറ്റ്യൂട്ടറി ബോണസായി 7000 രൂപ ലഭിക്കണം. അംഗീകൃത തൊഴിലാളി സംഘടനകള്‍ മാനേജ്മെന്‍റുമായുള്ള ചര്‍ച്ചയില്‍ പല തവണ വിഷയം ഉന്നയിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി മാനേജ്മെന്‍റിന് നല്‍കാനായില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്കുള്ള അവകാശം മാനേജ്മെന്‍റ് കവരുന്നുവെന്നാണ് ആക്ഷേപം.

Related Tags :
Similar Posts