Kerala
Kerala
ജെൻഡർ ന്യൂട്രാലിറ്റി: സർക്കാർ നിലപാടുമാറ്റം സ്വാഗതാർഹമെന്ന് എം.കെ മുനീർ
|25 Aug 2022 11:41 AM GMT
കൂടുതൽ ചർച്ചകളും മാറ്റങ്ങളും വേണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.കെ. മുനീർ.
ചില വാക്കുകൾ മാറ്റിയത് കൊണ്ടുമാത്രം അടിസ്ഥാന പ്രശ്നം പരിഹരിക്കില്ല. അതിനാൽ കൂടുതൽ ചർച്ചകളും മാറ്റങ്ങളും വേണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. കരട് രേഖയിൽ നിന്ന് ചില ഭാഗങ്ങൾക്ക് മാത്രമാണ് സർക്കാർ തിരുത്തൽ വരുത്തിയത്. പുതുക്കി ഇറക്കിയ സർക്കുലറിലും ഈ ആശയം ചർച്ച ചെയ്യാനുള്ള ശുപാർശയുണ്ടെന്നും പി.എം.എ സലാം വ്യക്തമാക്കി.