Kerala
ഒരു സംശയവും വേണ്ട തരൂർ ജയിക്കും, സീനിയോറിറ്റിയുടെ കാര്യം കൂടുതൽ പറയണ്ട: എം.കെ രാഘവൻ എം.പി
Kerala

ഒരു സംശയവും വേണ്ട തരൂർ ജയിക്കും, സീനിയോറിറ്റിയുടെ കാര്യം കൂടുതൽ പറയണ്ട: എം.കെ രാഘവൻ എം.പി

Web Desk
|
17 Oct 2022 5:38 AM GMT

തരൂർ ട്രെയ്‌നിയല്ല, ട്രെയ്‌നറാണെന്നും എം.കെ രാഘവൻ പറഞ്ഞു. ശശി തരൂരിന് പാർട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്ന് കഴിഞ്ഞ ദിവസം കെ.സുധാകരൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂർ മികച്ച വിജയം നേടുമെന്ന് എം.കെ രാഘവൻ എം.പി. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് അനിവാര്യനായ നേതാവാണ് തരൂർ. സീനിയോറിറ്റിയുടെ കാര്യം പറയണ്ട, അപ്പോൾ കൂടുതൽ പറയേണ്ടി വരും. തരൂർ ട്രെയ്‌നിയല്ല, ട്രെയ്‌നറാണെന്നും എം.കെ രാഘവൻ പറഞ്ഞു. ശശി തരൂരിന് പാർട്ടിയെ നയിക്കാനുള്ള അനുഭവ പരിചയമില്ലെന്ന് കഴിഞ്ഞ ദിവസം കെ.സുധാകരൻ പറഞ്ഞിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയാണ് എം.കെ രാഘവന്റെ പ്രതികരണം.


Similar Posts