'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം അത് തന്റെ പേര് തന്നെയാണ്':എം.കെ സ്റ്റാലിൻ
|ജനാധിപത്യ സർക്കാരിനെ ആദ്യമായി കേന്ദ്രം പിരിച്ചുവിട്ടത് കേരളത്തിലാണെന്നും തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെ കേന്ദ്രം രണ്ട് തവണ പിരിച്ചുവിട്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
കണ്ണൂർ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം അത് തന്റെ പേര് തന്നെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയൻ മതേതരത്വത്തിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം 23ാം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ത്യാഗത്തിന്റെ ഭൂമിയാണ്. ജനാധിപത്യ സർക്കാരിനെ ആദ്യമായി കേന്ദ്രം പിരിച്ചുവിട്ടത് കേരളത്തിലാണെന്നും തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെ കേന്ദ്രം രണ്ട് തവണ പിരിച്ചുവിട്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (M K Stalin). മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിൻ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹം. ഭരണത്തിൽ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിൻ പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കുന്നത് നിങ്ങളിൽ ഒരാളായാണ്. ആവേശത്തോടെയാണ് സെമിനാറിലേക്ക് എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവെന്നും സ്റ്റാലിൻ പറഞ്ഞു. സെമിനാറിൽ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമർശനവും സ്റ്റാലിൻ നടത്തി. നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാൻ ബിജെപി ശ്രമിക്കുകയാണ്. ബ്രിട്ടീഷുകാർ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.