Kerala
സോഷ്യല്‍ മീഡിയയില്‍ ജനം തെറി പറയുന്നുണ്ട്, ഇനി ഞാനെന്ത് പറയാനാ;പി.കെ ബഷീറിന്‍റെ പരാമർശത്തിൽ എം.എം മണി
Kerala

"സോഷ്യല്‍ മീഡിയയില്‍ ജനം തെറി പറയുന്നുണ്ട്, ഇനി ഞാനെന്ത് പറയാനാ";പി.കെ ബഷീറിന്‍റെ പരാമർശത്തിൽ എം.എം മണി

Web Desk
|
23 Jun 2022 8:59 AM GMT

എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോള്‍ ചോദിയ്ക്കുമെന്നും എം.എം മണി

ഇടുക്കി: പി കെ ബഷീര്‍ എം.എല്‍.എ.യുടെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി എംഎം മണി എം.എല്‍.എ. ബഷീറിന്‍റെ പരാമര്‍ശത്തിന് സമൂഹ മാധ്യമങ്ങളുടെ ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ട്. താന്‍ ഒന്നും പറയേണ്ട ആവശ്യമില്ല. എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോള്‍ ചോദിയ്ക്കുമെന്നും എം.എം മണി പറഞ്ഞു.

"കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തായിരിക്കും സ്ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ" എന്നാണ് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്‍റെ പരിഹാസം.

വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്‍ലിം ലീഗ് പ്രവര്‍ത്തക കൺവെൻഷനിലാണ് ഏറനാട് എം.എൽ.എ വിവാദ പരാമർശം നടത്തിയത്. നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച പി.കെ ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

Similar Posts