Kerala
mm hasan against pinarayi vijayan

എം.എം ഹസൻ

Kerala

എം.എം. ഹസന് കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല

Web Desk
|
8 March 2024 11:11 AM GMT

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി ​എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നൽകിയിട്ടുള്ളത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് എം.എം. ഹസൻ.

നേരത്തെ കെ. സുധാകരൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പദവിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ, കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കണമെന്ന് ​കോൺഗ്രസ് നേതൃത്വം നിർദേശിക്കുകയായിരുന്നു.

കോൺഗ്രസ് സ്ഥാനാർഥികളുടെ ​പട്ടിക വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആന്റോ ആന്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ.സി.വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബെഹനാൻ, തൃശൂർ - കെ. മുരളീധരൻ, ആലത്തൂർ - രമ്യ ഹരിദാസ്, പാലക്കാട്‌ വി.കെ. ശ്രീകണ്ഠൻ, കോഴിക്കോട് - എം.കെ രാഘവൻ, വയനാട് - രാഹുൽ ഗാന്ധി, വടകര - ഷാഫി പറമ്പിൽ, കണ്ണൂർ - കെ. സുധാകരൻ, കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാർഥികളെന്നാണ് സൂചന.

Similar Posts